#yathrakkaar

🌍വിസപൂർ ഫോർട്ട് 🌍 🌍മനസ്സിന് കുളിർമയേകും കാഴ്ചകളൊരുക്കി വിസപൂർ കാത്തിരിക്കുന്നു 🌍 മഹാരാഷ്ട്രയിൽ അധികം വിനോദസഞ്ചാരികളൊന്നും എത്തിപ്പെടാത്ത ഒളിഞ്ഞുകിടക്കുന്ന ചില കോട്ടകളുണ്ട്. വെറും ഒന്നോ രണ്ടോ അല്ല, കോട്ടകളുടെ ഒരു നിര തന്നെ ഇത്തരത്തിൽ നമ്മിൽ പലരും കണ്ടിട്ടില്ലാത്ത രീതിയിൽ അവിടെ ഒളിഞ്ഞു കിടപ്പുണ്ട്. മലമുകളിലും കാടുകളിലും എന്നു തുടങ്ങി പല സ്ഥലങ്ങളിലായി ഇവ വ്യാപിച്ചു കിടക്കുകയാണ്. അവയിൽ പലതും അനേകം വർഷങ്ങൾ പഴക്കമുള്ളവയും ഏറെ ചരിത്രങ്ങൾ പറയാനുള്ളവയുമാണ്. മഹാരാഷ്ട്രയിൽ ഇത്തരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടകളിൽ ഏറെ പ്രാധാന്യമുള്ള തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കോട്ടയാണ് പച്ചയിൽ പുതച്ചു നിൽക്കുന്ന മലമുകളിലെ വൈസാപൂർ കോട്ട. ചുറ്റുമുള്ള പച്ചപ്പും ട്രെക്കിംഗ് സൗകര്യങ്ങളുമടക്കം ഏതൊരാളെയും ആകർശിക്കുന്നവയാണ് ഈ കോട്ട. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈസാപൂർ കോട്ട പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആണ് നിർമിക്കപ്പെട്ടത്. മാറാത്ത സാമ്രാജ്യത്തിന്റെ ആദ്യ പേഷ്വ എന്ന് കരുതപ്പെടുന്ന ബാലാജി വിശ്വനാഥ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. ലൊഹഗാദ്, വൈസാപൂർ കോട്ടകളുടെ ഭാഗമാണ് ഇത്. എന്നിരുന്നാലും 10 കിലോമീറ്റർ അകലെയുള്ള ലോഹാഗാദ് കോട്ട പണികഴിപ്പിച്ചത് വൈസാപൂർ കോട്ടയേക്കാൾ വളരെ നേരത്തെ തന്നെയാണ്. മറാത്ത സാമ്രാജ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ മഹാരാഷ്ട്രയുടെ ഇരട്ട കോട്ടകളായാണ് ഇവ അറിയപ്പെട്ടിരുന്നത്. 3556 അടി ഉയരത്തിലുള്ള വൈസാപൂർ കോട്ട മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും ഉയരമേറിയ കോട്ടകളിലൊന്നാണ്. ട്രക്കിംഗിന് എത്തുന്നവരുടെ ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമാണിത്. മഹാഭാരതത്തിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ട് മതപരമായി പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഇതെന്ന് കരുതപ്പെടുന്നു. #naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme#yathrakkaar#keraladiaries🌴#keralatourism🌴#visapurfort#maharashtra


1💬Normal

മൂന്നാർ ഫുൾ കാണാൻ : . DAY 1 മൂന്നാർ ➡️മാട്ടുപ്പെട്ടി ഡാം🎂🎂 മാട്ടുപ്പെട്ടി ബോട്ടിംഗ് വ്യൂ പോയിൻ്റ് എക്കോ പോയിൻ്റ് ➡️കുണ്ടള ഡാം ബോട്ടിംഗ് (അവിടെ നിന്നും 1.5 കിമീ പോയാൽ വ്യൂ പോയിൻ്റ് ചെക്ക് പോസ്റ്റ്, കാട്ടിലൂടെയുള്ള പഴത്തോട്ടം റൂട്ടൂം, കാന്തല്ലൂർ റൂട്ടും നമുക്ക് പോകാൻ പെർമിഷൻ കിട്ടില്ല) ➡️യെല്ലെപ്പെട്ടി ➡️ടോപ്പ്സ്റ്റേഷൻ ➡️പാമ്പാടും ഷോല നാഷണൽ പാർക്ക് ചെക്ക് പോസ്റ്റ് 5 കിമി കാട് ➡️കോവിലൂർ ➡️വട്ടവട ➡️കൊട്ടാകമ്പൂർ. 5 കിമീ വരെ നമുക്ക് നടന്നു പോകാം. ചെക്ക് പോസ്റ്റ് വരെ. ക്ലാവര,കടവരി. (ഈ വഴി കൊടൈക്കനാൽ പോകാം). തിരികെ വട്ടവട നിന്നും ചിലന്തിയാർ 1.5 km ഓഫ്റോഡ് വെള്ളച്ചാട്ടം തിരികെ ചിലന്തിയാർ പഴത്തോട്ടം കോവിലൂർ. വട്ടവട സ്റ്റേ. . . DAY 2 വട്ടവടയിൽ നിന്നും ഓടി മൂന്നാർ വന്ന് നേരെ ➡️രാജമല വരയാടുകളെ കാണാൻ അതിന് ശേഷം ➡️ലക്കം വാട്ടർ ഫാൾസ് ➡️മറയൂർ ചന്ദനമരം ➡️കാന്തല്ലൂർ (ഇവിടുന്ന് പോയാൽ ചിന്നാർ, ഉദുമൽപേട്ട് വഴി പൊള്ളാച്ചി പഴനി) ➡️മുനിയറ ➡️കരിമ്പ് പാടം ശർക്കര ഉണ്ടാക്കുന്നത് ഓറഞ്ച്, ആപ്പിൾ തോട്ടങ്ങൾ സൂര്യകാന്തി തോട്ടങ്ങൾ ക്യാരറ്റ് തിരികെ കാന്തല്ലൂർ ഓർ മറയൂർ സ്റ്റേ. . . DAY 3 മറയുർ നിന്നും ഓടി മൂന്നാർ വന്ന് പള്ളിവാസൽ പിന്നെ തേനി റൂട്ടിൽ ➡️ആനയിറങ്കൽ ഡാം ➡️പേപ്പാറ ➡️ബോഡിമെട്ട് ➡️ബോഡി (അതുവഴി തേനി, കൊടൈക്കനാൽ റൂട്ട്) തിരികെ സൂര്യനെല്ലി വന്ന് സ്റ്റേ . . DAY 4 പുലർച്ചെ 3.00 മണിക്ക് ജീപ്പിൽ കൊളുക്കുമല കയറാം തിരികെ 11.00 മണിക്ക് വന്ന് നേരെ മൂന്നാർ ksrtc bus stand opp. Road വഴി ലക്മി എസ്റ്റേറ്റ് വഴി ➡️മാങ്കുളം, പോയി ➡️ആനക്കുളം പോയി ആന വെള്ളം കുടിക്കാൻ വരുന്ന കുളം കണ്ട് തിരികെ മാങ്കുളം കുരിശുപാറ വഴി കല്ലാർ വഴി അടിമാലി. കോതമംഗലം...... #kerala#keralatourism#keraladiaries🌴 #idukki#wayanad#mallutraveller#mallu#rider#riders#malayalamcinema#keralafood#yathrakkaar#keralawedding #photography #photo#keralagallery#instagood#instalike #kannur #kasargod #malappuram #yathrapremi #keralatourism #keraladiaries #likeforlikes #like4likes #followforfollowback #followers #following_me


3💬Normal

🎀ആനയടികുത്ത്🎀 ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിനടുത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തൊമ്മൻകുത്ത് കാണാൻ വരുന്നവർക്ക്, വലിയ ചിലവില്ലാതെ വന്ന്‌ കണ്ട് പോകാവുന്ന മനോഹരമായ സ്ഥലം ആണ് ആനയടികുത്ത്.. മഴക്കാലത്ത് മാത്രമേ ഇത്രയധികം വെള്ളം ഇവിടെ കാണൂ.. എന്നാലും നീന്തൽ അറിയാത്തവർക്കും അത്യാവശ്യം മുങ്ങി കുളിക്കാൻ പറ്റും ഇവിടെ. 🌀 പണ്ട് കാലത്ത്, ആനകൾ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെള്ളം കുടിക്കാൻ വരുമായിരുന്നു.. അങ്ങിനെ വെള്ളം കുടിക്കാൻ വന്ന 2 ആനകൾ തമ്മിൽ കൊമ്പ് കോർത്തു, താഴെ വീണതിന് ശേഷം ആണ്, ഈ സ്ഥലത്തിന് ആനയാടികുത് എന്ന പേര് വന്ന്‌ എന്നാണ് പഴമക്കാർ പറയുന്നത്. 🌀 തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം  വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. 🌀 🚲റൂട്ട്🚲 ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടികുത്ത് ൽ എത്താം. തൊടുപുഴ-കരിമണ്ണൂർ-തൊമ്മൻകുത്തു റൂട്ട്. തൊമ്മൻകുത് വെള്ളച്ചാട്ടം എത്തുന്നതിനു 1km മുൻപ് തൊമ്മൻകുത് പോസ്റ്റ് office ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്, 100 മീറ്റർ കഴിയുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള കോൺവെന്റ് റോഡ്, സിസ്റ്റേഴ്സ് കോൺവെന്റ് നു മുൻപിൽ എത്തുമ്പോൾ ഓപ്പോസിറ്റ് വഴിയേ പോവുക. ഇവിടത്തെ റോഡ് വളരെ ചെറുതാണ് ഒരു വണ്ടി കഷ്ടിച്ചു പോകാൻ ഉള്ള ഇട മാത്രമേ ഉണ്ടാകൂ. #kerala#keralatourism#keraladiaries🌴 #idukki#wayanad#mallutraveller#mallu#rider#riders#malayalamcinema#keralafood#yathrakkaar#keralawedding #photography #photo#keralagallery#instagood#instalike #kannur #kasargod #malappuram #yathrapremi #keralatourism #keraladiaries #likeforlikes #like4likes #followforfollowback #followers #following_me


0💬Normal

'Kadamakudy Islands' ( Eranakulam district ) . #കടമക്കുടി : കൊച്ചി നഗരത്തോട് ചേർന്നുള്ള മനോഹരമായ കാർഷിക ഗ്രാമമാണ് കടമക്കുടി.. ( 15 kms from eranakulam town ) . . Attractions: ധാരാളം ദേശാടന പക്ഷികൾ 🐦 ഇവിടെ വിരുന്നു വരാറുണ്ട് 🔭കടമക്കുടിയിലെ ബസ് സ്റ്റോപ്പ് കഴിഞ്ഞു അൽപ്പം മുൻപോട്ട് പോകുമ്പോൾ ഇടത്തേക്ക് ഒരു ചെറിയ ഇടവഴി കാണാം. അതിലൂടെ നേരെ പോയാൽ പുഴയുടെ തീരത്തെത്താം. അവിടിട്ടുള്ള തെങ്ങിൻ തടിയിലിരുന്ന് അസ്തമയം കാണണം... 🌅 എന്റമ്മോ... പൊളിയാണ്... ചീനവലയുടെ പുറകിലായി സൂര്യൻ ഇങ്ങനെ ചുവന്നു തുടുത്ത്... മനോഹരം... . ⛲️ചുറ്റും വെള്ളവും വരമ്പുകളും മടകളും അതിനടയിൽ നമ്മളും . 🥐🦀എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കള്ളു ഷാപ്പുകളിൽ ഒന്നാണ് കടമക്കുടി ഷാപ്പ്. ഇവിടേക്ക് വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനം ഷാപ്പിലെ നാടൻ ചെത്തു കള്ളും ഞണ്ട്, കൊഞ്ച്, മീനുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ രുചികളുമാണ്. . 🎬 പല സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട് ഈ location . പക്ഷി നിരീക്ഷകരും, പിന്നെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് വേണ്ടിയും ഇവിടെ ധാരാളം ആളുകൾ എത്തുന്നുണ്ട്. . . 🚧Route : എറണാകുളം- ഇടപ്പള്ളി - വരാപ്പുഴ- കടമക്കുടി . How to reach by bus : 🚌എറണാകുളം ജെട്ടിയിലെ ksrtc ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂരിലേക്കുള്ള ബസ്സിൽ കയറിയാൽ വരാപ്പുഴ SNDP ജംഗ്ഷനിൽ ഇറങ്ങാം. സ്റ്റോപ്പിൽ ഇറങ്ങി അൽപ്പം മുന്നോട്ട് നടന്ന് ഇടത്തേക്കുള്ളൊരു വഴിയേ പോയാൽ വരാപ്പുഴ മാർക്കറ്റ് റോഡിലെത്തും. അവിടെ നിന്നും കടമക്കുടിക്ക് 🚍 ബസ്സ്‌ കിട്ടും / അവിടെ നിന്നും ഓട്ടോയ്ക്ക് വേണമെങ്കിലും കടമക്കുടിക്ക് പോകാം. ഓട്ടോ ചാർജ് 130 രൂപ. . 🚧ചിറ്റൂർ ഫെറിയിൽ നിന്ന് 🚤 ചങ്ങാട സർവ്വീസും ഉണ്ട്. #kerala#keralatourism#keraladiaries🌴 #idukki#wayanad#mallutraveller#mallu#rider#riders#malayalamcinema#keralafood#yathrakkaar#keralawedding #photography #photo#keralagallery#instagood#instalike #kannur #kasargod #malappuram #yathrapremi #keralatourism #keraladiaries #likeforlikes #like4likes #followforfollowback #followers #following_me


0💬Normal


💬Normal


💬Normal


💬Normal


💬Normal


💬Normal


💬Normal


💬Normal


💬Normal